വിചിത്രജാലകം

Thursday, July 13, 2006

ജനപ്രിയ ബ്ലോഗിംഗ്‌

ഇതു ഏഴാം ദിനം.

ജാലകത്തിനപ്പുറം തകര്‍ത്തുപെയ്യുന്ന മഴ. ഇടയ്ക്ക്‌ ഈറന്‍കാറ്റില്‍ മഴത്തുള്ളികള്‍ എന്റെമേലും വീഴുന്നു. എന്നിട്ടും എന്റെ ചിന്തകള്‍ ലോമപാദന്റെ രാജ്യം പോലെ വറ്റിവരണ്ടു കിടന്നു. ദാരിദ്ര്യം.. കടുത്ത ദാരിദ്ര്യം.. ആശയദാരിദ്ര്യം. ശുഷ്ക്കമായ എന്റെ ബ്ലോഗ്‌ എന്നെനോക്കി പല്ല്ലിളിക്കുന്നു.

ഭാവനയുണര്‍ത്തുന്ന മസ്സാജറുമായി ആരും പടികടന്നുവന്നില്ല (വീണ്ടും ചില വീട്ടുകാര്യങ്ങള്‍). ആയതിനാല്‍ വൈദ്യരെ കണ്ടു. രസഗുള വിശിഷ്ടമാണത്രെ. അസ്സലായി രസികത്വം വരും. രസികത്വമാണല്ലോ ജനപ്രിയ ബ്ലോഗിംഗിന്റെ പ്രധാന ചേരുവ. (സമാന്തര [അവാര്‍ഡ്‌] ബ്ലോഗടിച്ചു ബുജിയാകാന്‍ തലയില്‍ കിഡ്നിവേണ്ടേ!) ആയതിനാല്‍ നാലഞ്ചെണ്ണം കഴിച്ചു. മറ്റുപലതും വന്നു, രസം വന്നില്ല. വരുമായിരിക്കും.

പിന്‍കുറിപ്പ്‌: ഇക്കാസ്‌ വില്ലൂസ്‌ ബ്ലോഗ്‌ ബ്ലോക്കല്‍ പ്രശ്നത്തില്‍ രസക്ഷയം സംഭവിച്ചവര്‍ ഇനിപറയും പ്രകാരം രസഗുള സേവിക്കുക. ഇക്കാസ്‌ വില്ലൂസ്‌: ഒരു ഭരണി നിറയെ (ഒരു മത്സരമായിക്കോട്ടെ); ഏവൂരാന്‍: ദിവസം രണ്ടുവീതം രണ്ടാഴ്ച (ച്യവനപ്രാശം അനുബന്ധമായി സേവിക്കാം, ശരീരക്ഷീണം കാണും); പെരിങ്ങോടന്‍സ്‌: ഒന്നുവീതം ഒരാഴ്ച; ശ്രീജിത്ത്‌, കുമാര്‍: രണ്ടുവീതം രണ്ടുദിവസം.
(ഫലം അറിയിക്കുമല്ലോ?)

10 Comments:

 • ‘കൊട്ടി‘കൊണ്ടാണല്ലേ തുടക്കം,
  ആയുധം കുറെ കയ്യിലുണ്ടെന്ന്‌ സാരം,
  എന്തായാം ഇരിക്കട്ടെ എന്റെ വക,
  ഒരു സ്വാഗതം :)

  By Anonymous Anonymous, at 1:53 AM  

 • സെബി - മൂന്ന് വീതം ഓരോ മണിക്കൂറിലും.. :)
  സുസ്വാഗതം സുഹൃത്തെ..

  By Blogger ഡ്രിസില്‍, at 2:45 AM  

 • ഛെ ആദ്യം സ്വാഗതം പറഞ്ഞിരുന്നെങ്കില്‍ അതു തിരിച്ചെടുക്കായിരുന്നു ;)

  എന്തായാലും തിരിച്ചെടുക്കില്ല എന്നുറപ്പുള്ള ഒരു സ്വാഗതം ഇതാ എന്റെ വക!

  By Blogger പെരിങ്ങോടന്‍, at 3:51 AM  

 • രസികര്‍!
  സ്വാഗതമെല്ലാം വരവുവെച്ചു ചാര്‍ത്തുനല്‍കിyയിരിക്കുന്നു. പോരെ?

  By Blogger sebi : സെബി, at 4:11 AM  

 • എന്റെയും സ്വാഗതം............

  By Blogger ഇളംതെന്നല്‍...., at 4:12 AM  

 • ഡിസംബറിലെ ജനനത്തിയതി ഒന്നു പറയാമോ?

  By Blogger സങ്കുചിത മനസ്കന്‍, at 4:15 AM  

 • സ്വാഗതമെല്ലാം വരവു വെച്ചു ചാര്‍ത്ത്‌ നല്‍കിയതു കൊണ്ട്‌ അതിന്‌ ഞാനില്ല.
  ന്നാ അങ്ങനാട്ടേ....

  By Blogger വര്‍ണ്ണമേഘങ്ങള്‍, at 6:41 AM  

 • സ്വാഗതം. ചികിത്സ ഫലിക്കട്ടെ, രാജ്യത്തില്‍ മഴ തിമര്‍ത്തു പെയ്യട്ടെ...

  By Blogger സന്തോഷ്, at 12:39 PM  

 • സ്വാഗതിച്ചവര്‍ക്ക്‌ പെരുത്ത നന്ദി.
  സ്വാഗതിക്കാത്തവര്‍ക്ക്‌ ഞാന്‍ വച്ചിട്ടുണ്ട്‌!
  സങ്കുചിത ചോദ്യത്തിനുത്തരം മൂന്ന്.

  By Blogger sebi : സെബി, at 10:41 PM  

 • സുസ്വാഗതം സെബി !

  By Blogger ഇടിവാള്‍, at 12:17 PM  

Post a Comment

Links to this post:

Create a Link

<< Home